കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി സ്‌പോട്ട് അഡ്മിഷൻ
കേരള യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ എച്ച് ആർ ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപള്ളിയിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബിസി എ , ബി ബി എ, ബി കോം കോമേഴ്‌സ് വിത്ത് കപ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം ഫിനാൻസ് എന്നീ കോഴ്‌സുകൾക്കാണ് പ്രവേശനം. 50% സീറ്റിൽ യൂണിവേഴ്‌സിറ്റിയും 50%സീറ്റിൽ കോളേജുമാണ് അഡ്മിഷൻ നടത്തുന്നത്. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ് സി/എസ് ടി/ ഒ ഇ സി കുട്ടികൾക്ക് ഗവ. അംഗീകൃത ഇളവുകൾ ഉണ്ടാകും. വിശദ വിവരങ്ങൾക്ക് : 8547005018, 9495069307,04792485370. ഹെൽപ് ഡെസ്‌ക് : 7902330654,9446724579, 99615 59920, 8075555437
പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം 30ന്
തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ലാറ്ററൽ എൻട്രി രണ്ടാംഘട്ട കൗൺസിലിംഗ് സെപ്റ്റംബർ 30ന്. രാവിലെ 9 മുതൽ 9.30 വരെ ഹയർ സെക്കൻഡറി /വിഎച്ച്എസ്ഇ വിഭാഗത്തിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ലാറ്റിൻ ആംഗ്ലോഇന്ത്യൻ വിഭാഗത്തിലുള്ളവർക്ക് കൗൺസിലിംഗ് നടക്കും. തുടർന്ന് എല്ലാ വിഭാഗക്കാർക്കുമുള്ള കൗൺസിലിംഗ് നടക്കും. 9.30 മുതൽ 10 വരെ ഒന്നു മുതൽ 50നുള്ളിൽ റാങ്ക് ഉള്ളവർക്കും, 10 മുതൽ 11 മണി വരെ 51 മുതൽ 100 വരെയുള്ള റാങ്കിൽ പെടുന്നവർക്കും, 11 മുതൽ 11.30 വരെ 101 മുതൽ 150 വരെ റാങ്ക് പട്ടികയിൽ ഉള്ളവർക്കുമാണ് കൗൺസിലിംഗ് നടക്കുക. ഐഐടി/ കെ ജി സി ഇ വിഭാഗത്തിൽപ്പെടുന്ന ഒന്നു മുതൽ 60 വരെ റാങ്ക് പട്ടികയിൽ ഉള്ള സിവിൽ എൻജിനീയറിംഗ്കാർക്ക് രാവിലെ 11.30 മുതൽ 12 വരെയും, 12 മണി മുതൽ 12.30 വരെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗക്കാർക്കും, 12.30 മുതൽ ഒരു മണി വരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളിലെ 1 മുതൽ 150 വരെ റാങ്കുള്ളവർക്കുമാണ് കൗൺസിലിംഗ്. പ്രവേശനം ലഭിക്കുന്നവർ 13780 രൂപ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് മുഖേനയും 2000 രൂപ ക്യാഷ് ആയും ഫീസ് അടയ്ക്കണം. കോവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ 9048685105, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കർഷകമിത്ര അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 202122 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷക മിത്രങ്ങളെ തിരഞ്ഞെടുക്കുന്നു. തൃശൂർ ജില്ലയിലെ അന്തിക്കാട്, കൊടകര, ഒല്ലൂക്കര, ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, മാള, മതിലകം, എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകർ, എക്കോഷോപ്പുകൾ, ഗ്രാമീണവിപണികൾ, ജില്ലാ സംഭരണകേന്ദ്രങ്ങൾ, മറ്റ് വിപണികൾ മുഖേന കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തി കർഷകരെയും കാർഷിക സംരഭങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ഇൻസെന്റീവായി 5000 രൂപ ലഭിക്കും. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ, കർഷക കുടുംബാംഗങ്ങൾ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും അതത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.
ഗാന്ധിജയന്തി: ചിത്രരചനാ മത്സരം
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഓൺലൈനായി 'പകർച്ച വ്യാധികളുടെ കാലത്തെ ശുചിത്വം' എന്ന വിഷയത്തിൽ ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് മൽസരം. ചിത്രങ്ങൾ വ്യക്തമായി കാണാവുന്ന തരത്തിൽ സ്‌കാൻ ചെയ്‌തോ ഫോട്ടോ എടുത്തോ പേര്, സ്‌കൂൾ, രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ, എന്നിവ സഹിതം prismthrissur2019@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഒക്ടോബർ രണ്ടിനു മുമ്പായി അയക്കണം.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം
കേരളാ സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832728070, 8547005055), വട്ടംകുളം (04942689655, 8547006802), മുതുവള്ളൂർ (04832963218, 8547005070), കൊടുങ്ങലൂർ (04802816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 202122 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ/ഓഫ്‌ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. സെപ്റ്റംബർ 29, 10 മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.
പൊലീസ് വാഹനങ്ങൾ ലേലം ചെയ്യുന്നു
കേരള പൊലീസ് അക്കാദമിയിൽ മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള, ഇപ്പോൾ ഉപയോഗപ്രദമല്ലാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു. 2008 മോഡൽ കൈനറ്റിക് ഫോർ എസ് (1 എണ്ണം), 2011 മോഡൽ മഹീന്ദ്ര ഫ്‌ലൈറ്റ് (4 എണ്ണം) എന്നീ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ജി എസ് ടി ക്ക് പുറമെ കൈനറ്റിക് ഫോർ എസിന് 1200 രൂപയും മഹീന്ദ്ര ഫ്‌ലൈറ്റിന് 1500 രൂപയുമാണ് നിരതദ്രവ്യം. ഒക്ടോബർ 25ന് കേരള പൊലീസ് അക്കാദമിയിൽ മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലാണ് ലേലം. കോവിഡ് വാക്‌സിനേഷൻ ഒരു ഡോസ് എങ്കിലും എടുത്തവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാകൂ. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 24ന് 4 മണിക്ക് മുൻപ് ലഭിക്കണം. കവറിന് മുകളിൽ വാഹനത്തിനുള്ള ദർഘാസ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫോൺ 04872328770

0 Comments