അടിയന്തര ഘട്ടങ്ങളിൽ സൗജന്യ സേവനവുമായി '108' ആംബുലൻസ്



പട്ടിക്കാട്. റോഡ് അപകടങ്ങൾ,  വീടുകളിലെ തൊഴിൽ സ്ഥലങ്ങളിലോ വെച്ച് വ്യക്തികൾക്കുണ്ടാകുന്ന അപകടങ്ങൾ, രോഗ സംബന്ധമായ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ ഇനി മുതൽ  '108 ' ആംബുലൻസിന്റെ സൗജന്യ സേവനം ലഭ്യമാണ്.  ഫോണിൽ നിന്ന് 108 എന്ന നമ്പറിലേക്ക് വിളിച്ചാൽ കോൾസെന്ററിൽ  നിന്ന് ഉടൻ തന്നെ  വിളിച്ചയാളുടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള 108 ആംബുലൻസ് ഡ്രൈവർക്ക് വിവരം ലഭിക്കും. അടിയന്തര മെഡിക്കൽ സൗകര്യങ്ങളുള്ള ആംബുലൻസിൽ ഡ്രൈവറെ കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ഉണ്ടാകും. കൊവിഡ് കേസുകൾ എടുക്കുന്നതല്ല. പാണഞ്ചേരി പഞ്ചായത്തിൽ വാണിയമ്പാറയിലും പട്ടിക്കാടുമായി രണ്ട് 108 ആംബുലൻസുകളാണ് ഉണ്ടായിരുന്നത്. പട്ടിക്കാടുള്ള ആംബുലൻസിനെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പട്ടിക്കാട്, ഇരിങ്ങാലക്കുട, ചാവക്കാട്, വലപ്പാട് എന്നീ സ്ഥലങ്ങളിൽ കൊവിഡ് ഒഴികെയുള്ള എല്ലാ മെഡിക്കൽ എമർജൻസികൾക്കും ഇന്നു മുതൽ 108 ആംബുലൻസിന്റെ സൗജന്യ സേവനം ലഭ്യമാണ്.




പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments