കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ മികവ് പുലര്‍ത്തി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍

കേന്ദ്ര സംഘം വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി  ആശയവിനിമയം നടത്തുന്നു

തൃശൂർ. ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് തൃശൂർ ജില്ല.  ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാന ധനവിനിയോഗം, പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സന്‍സദ് ആദര്‍ശ് ഗ്രാമയോജന, പ്രധാനമന്ത്രി ഗ്രാമീണ്‍സടക്ക് യോജന, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എസ് എച്ച് ജികളുടെ പ്രവര്‍ത്തനങ്ങള്‍, പെന്‍ഷന്‍ തുടങ്ങി ഗ്രാമീണ ജീവിതങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളാണ് നാഷണല്‍ ലെവല്‍ മോണിറ്റര്‍ ഉള്‍പ്പെട്ട കേന്ദ്രസംഘം നേരിട്ട് എത്തി വിലയിരുത്തിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നേരിട്ട് പരിശോധിച്ച് വിലയിരുത്തി കേന്ദ്രസര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ചുമതലപ്പെട്ടയാളാണ് നാഷണല്‍ ലെവല്‍ മോണിറ്റര്‍. അന്തിക്കാട്, തളിക്കുളം, വടക്കാഞ്ചേരി, ഒല്ലുക്കര, മാള ബ്ലോക്ക് പഞ്ചായത്തുകളിലെ 2 ഗ്രാമപഞ്ചായത്തുകള്‍ വീതം 10 ഗ്രാമപഞ്ചായത്തുകളെയാണ് പരിശോധനയ്ക്ക് തിരഞ്ഞെടുത്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തിയ ആസ്തി വികസന പ്രവര്‍ത്തനങ്ങളില്‍ നാഷണല്‍ ലെവല്‍ മോണിറ്റര്‍ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്ഥലം പാട്ടത്തിനെടുത്ത് ഔഷധക്കൃഷി നടത്തുന്ന കുടുംബശ്രീ യൂണിറ്റിന്റെയും കേരളത്തിന്റെ സ്വന്തം ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങളിലും സംഘം സംതൃപ്തി അറിയിച്ചു. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, മറ്റ് അംഗങ്ങള്‍, ബിഡിഒ, സെക്രട്ടറി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments