മാറ്റിവെച്ച പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 26ന്


തിരുവനന്തപുരം. മഴക്കെടുതി മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 26 ന് നടക്കും. സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല. ജില്ലയിൽ 55 സ്‌കൂളുകളിലായാണ് പരീക്ഷ നടക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് ഫിലോസഫി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് നടക്കാനുള്ളത്. ഒക്ടോബർ 26ന് മൂല്യനിർണയ ക്യാമ്പുകളും ഉണ്ടായിരിക്കും. ജില്ലയിൽ 5 മൂല്യനിർണയ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments