അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ജലവിഭവ വകുപ്പിന് കീഴിൽ തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ കാര്യാലയത്തിൽ വാട്ടർ ഇയർബുക്ക് പ്രസിദ്ധീകരണത്തിന്റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു വർഷത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 3 ന് 5 മണിക്ക് മുമ്പ് അപേക്ഷകൾ നൽകണം.
പ്രായപരിധി 18-45. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. 
ഫോൺ : 0487 2332054. ഇമെയിൽ : hydrologycirclekerala@gmail.com

ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ പീച്ചി ഗവൺമെന്റ് ഫിഷ് സീഡ് ഹാച്ചറിയിലെ കേജ് ഫാമിംഗ് ഓഫ് ഇന്റിജിനസ് ഫിഷ് ഡമോൺസ്‌ട്രേഷൻ യൂണിറ്റിലേക്ക് തുഴയോടു കൂടിയ ചെറുവള്ളം വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഉൾപ്പെടെ സ്‌റ്റോർ പർച്ചേസ് റൂൾ പ്രകാരമായിരിക്കണം വില നിശ്ചയിക്കേണ്ടത്. വള്ളം ഫൈബറിൽ 580 സെന്റീമീറ്റർ നീളവും 85 സെന്റീമീറ്റർ വീതിയും 25 സെന്റീമീറ്റർ ഉയരവുമുള്ളതായിരിക്കണം. ക്വട്ടേഷൻ കവറിന് മുകളിൽ 'Canoe വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന രേഖപ്പെടുത്തി, നവംബർ 3 ന് രാവിലെ 11.30ന് മുൻപായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പള്ളിക്കുളം, ആമ്പക്കാടൻ ജംഗ്ഷൻ, തൃശൂർ എന്ന വിലാസത്തിൽ എത്തിക്കണമെന്ന് ഡി ഡി അറിയിച്ചു.  ഫോൺ : 0487 244 1132


ഇന്ത്യൻ നേവിയിൽ 2500 സെയ്‌ലർ, ശമ്പളം 21,700 - 69,100

ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്എസ്ആർ) വിഭാഗങ്ങളിൽ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം. ഏകദേശം 2500 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 25 വരെ. 
സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്എസ്ആർ) (2,000 ഒഴിവുകൾ): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

ആർട്ടിഫൈസർ അപ്രന്റിസ് എഎ (500 ഒഴിവുകൾ): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. ശാരീരിക യോഗ്യത. ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികാസം

പ്രായം: 2002 ഫെബ്രുവരി ഒന്നിനും 2005 ജനുവരി 31നും മധ്യേ ജനിച്ചവർ പരിശീലനവും നിയമനവും: 2022 ഫെബ്രുവരിയിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എഎ വിഭാഗത്തിൽ 20 വർഷവും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം. സ്‌റ്റൈപ്പെൻഡ് പരിശീലന സമയത്തു 14,600 രൂപ. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്‌കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും). തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 16 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 10 പുഷ് അപ്‌സ് എന്നിവയുണ്ടാകും. വിശദ വിജ്ഞാപനം ഒക്ടോബർ 16-22 ലക്കം എംപ്ലോയ്‌മെന്റ് ന്യൂസിൽ. www.joinindiannavy.gov.in

ക്ഷീര വികസന വകുപ്പ് ധനസഹായം 

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2021- 22 ലെ "ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള ധനസഹായം" പദ്ധതി പ്രകാരം ക്ഷീര സംഘങ്ങളുടെ സാമ്പത്തിക 
സുസ്ഥിരത ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ട് മാനേജീരിയൽ ധനസഹായം നൽകുന്നു. 2021-22 വർഷം 250 ലിറ്ററിൽ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീര സംഘങ്ങൾക്ക് സഹായ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. ക്ഷീര സംഘം സെക്രട്ടറി, പ്രൊക്യുർമെന്റ് അസിസ്റ്റന്റ് എന്നിവർക്ക് വേതനം നൽകുന്നതിനായി ഒരു ക്ഷീര സംഘത്തിന് പരമാവധി 35000 രൂപ വാർഷിക ധന സഹായം ലഭിക്കും. ക്ഷീര സംഘങ്ങൾക്ക് ബ്ലോക്ക്‌ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളിൽ നിശ്ചിത അപേക്ഷ ഫോമുകളിൽ അപേക്ഷ സമർപ്പിക്കണം

കള്ള് തെഴിലാളികൾക്ക് പെൻഷൻ അനുവദിക്കാൻ അദാലത്ത് 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൃശൂർ ജില്ലാ ഓഫീസ്, പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദാലത്ത് സംഘടിപ്പിക്കുന്നു. കള്ള് വ്യവസായത്തിന്റെ ഭാഗമായി 
തൊഴിലാളി-കുടുംബ-സാന്ത്വന പെൻഷനുകൾക്ക് അപേക്ഷിച്ചിട്ടും ഇതുവരെ മറുപടി ലഭിക്കാത്തർ, ഉത്തരവ് ലഭിച്ചിട്ടും പെൻഷൻ ലഭിക്കാത്തവർ, പെൻഷൻ നിരസിച്ച ഉത്തരവ് ലഭിച്ചതിനുശേഷം നിശ്ചിത സമയ പരിധിക്കുള്ളിൽ അപ്പീൽ അപേക്ഷ സമർപ്പിക്കാത്തവർ, എന്നിവർക്കായാണ് അദാലത്ത്. നവംബർ 19ന്  തൃശൂർ ജില്ലാ ഓഫീസിൽ  നടക്കുന്ന അദാലത്തിന് അപേക്ഷകൾ സമർപ്പിക്കാം. ബോർഡ് നിരസിച്ച അപ്പീൽ അപേക്ഷകൾ പരിഗണിക്കില്ല. അപ്പീൽ അപേക്ഷ സമർപ്പിക്കുന്നവർ പെൻഷൻ നിരസിച്ച ഉത്തരവ് സഹിതം അദാലത്തിൽ അപേക്ഷ സമർപ്പിക്കണം. മസ്റ്ററിംങ് ചെയ്യാത്ത കാലയളവിലെ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകളും പരിഗണിക്കില്ല. ഫോൺ: 0487 2364900

ശ്രേഷ്ടം പദ്ധതി അപേക്ഷ ക്ഷണിച്ചു 

ഭിന്നശേഷിക്കാർക്ക് കലാകായിക രംഗങ്ങളിൽ തുല്യത ഉറപ്പ് വരുത്തുന്നതിനായി ഈ മേഖലകളിൽ അഭിരുചിയും, പ്രാവീണ്യവുമുള്ള ഭിന്നശേഷിക്കാരായ വൃക്തികൾക്ക് അവരുടെ കഴിവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ/രാജൃത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടുന്നതിന് ധനസഹായത്തിനായ ‘ശ്രേഷ്ടം’ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അർഹരായവർ  ഒക്ടോബർ 31 നകം ജില്ലാ സാമുഹ്യ നീതി ഓഫീസ്, മിനി സിവിൽ, സ്‌റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്  ജില്ലാ സാമുഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക.  ഫോൺ: 0487-2321702


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments