ഒല്ലൂക്കര. മഴക്കെടുതികളെ തുടർന്ന് ഒല്ലൂക്കര ബ്ലോക്കിലെ നാല് ക്യാമ്പുകളിലായി 105 പേർ കഴിയുന്നു. പുത്തൂർ, കയ്‌നൂർ, മരത്താക്കര വില്ലേജുകളിലാണ് ക്യാമ്പുകൾ തുറന്നത്. പുത്തൂർ പഞ്ചായത്തിലെ ഈ പ്രദേശത്ത് താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നിലവിൽ 37 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. പുത്തൂർ വില്ലേജിൽ ഗവ.ഹൈസ്‌കൂളിലെക്യാമ്പിൽ 2 കുടുംബങ്ങളിൽ നിന്നായി 5 പേരുണ്ട്. 3 പുരുഷന്മാരും 2 സ്ത്രീകളും. സെന്റ് ജോൺസ് അക്കാദമി ക്യാമ്പിൽ 12 കുടുംബങ്ങളിൽ നിന്നായി 42 പേരുണ്ട്.കയ്‌നൂർ വില്ലേജിൽ പുത്തൂർ ഗവ എൽ പി ഹൈസ്‌കൂളിലെ ക്യാമ്പിൽ 18 കുടുംബങ്ങളിൽ നിന്നായി 46 പേർ. 9 പുരുഷന്മാരും 23 സ്ത്രീകളും 14 കുട്ടികളും. മരക്കാക്കര വില്ലേജിൽ സെന്റ് ജോസ് സ്‌കൂളിലെ ക്യാമ്പിൽ 5 കുടുംബങ്ങളിൽ നിന്നായി 12പേർ. 4 പുരുഷന്മാർ, 6 സ്ത്രീകൾ, 2 കുട്ടികൾ. ക്യാമ്പിലുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ ജയശ്രീ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments