എം ബാലകൃഷ്ണന് പീച്ചി ലോക്കൽ സെക്രട്ടറിയായി മൂന്നാം ഊഴം


പട്ടിക്കാട്. തുടർച്ചയായി മൂന്നാം വട്ടവും സി പി ഐ എം പീച്ചി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം ബാലകഷ്ണനെ ലോക്കൽ സമ്മേളനം തിരഞ്ഞെടുത്തു. നാലര പതിറ്റാണ്ടിലേറെയായി പാണഞ്ചേരി പഞ്ചായത്തിൽ സി പി ഐ എമ്മിന്റെ വിവിധ തലങ്ങളിലും സമരവേദികളിലും സജീവ സാന്നിധ്യമാണ്. ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെ പാർട്ടി പ്രവർത്തകർക്കിടയിലും പൊതു സമൂഹത്തിലും ഏറെ സമ്മതനായി.  സൗമ്യമായ പെരുമാറ്റം കൊണ്ട് പാർട്ടിക്ക് അതീതായ സൗഹൃദം ഉണ്ടാക്കി. പാർട്ടി പ്രവർത്തനം വ്യക്തിപരമായ നേട്ടത്തിനായിരിക്കരുത് എന്ന് ഉറപ്പിച്ചായിരുന്നു മുന്നോട്ടു പോയത്. പാണഞ്ചേരിയിൽ പാർട്ടിക്ക് ഒരു ലോക്കൽ കമ്മിറ്റി മാത്രമുണ്ടായിരുന്ന കാലത്ത് രണ്ടു വർഷക്കാലം
 

പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. അടിയന്തരാവസ്ഥക്കാലത്താണ് ബാലകൃഷ്ണൻ ഇടതു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1976 ൽ പാർട്ടി അംഗത്വമെടുത്ത് സജീവ പ്രവർത്തകനായി. പാണഞ്ചേരിയിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം അത്ര സുഗമമല്ലാത്ത കാലത്തും സജീവമായ പ്രവർത്തനം നടത്തി. നിരവധി സമരങ്ങളിൽ പങ്കാളിയാവുകയും ഒട്ടേറെ കേസുകൾ നേരിടേണ്ടി വരികയും ചെയ്തു. സി പി ഐ എം ഏരിയ കമ്മറ്റിയംഗംകൂടിയായ എം ബാലകൃഷ്ണൻ പാർട്ടിയുമായി ബന്ധപ്പെട്ട് ഏരിയ തലത്തിൽ വിവിധ സംഘടനകളുടെ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ കെ.എഫ് ആർ ഐ വർക്കേഴ്‌സ് യൂണിയൻ, ഫാം വർക്കേഴ്‌സ് യൂണിയൻ, ആദിവാസി ക്ഷേമ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വവും വഹിക്കുന്നു. ഭാര്യ: വത്സല മക്കൾ: വിനോദ്കുമാർ, വിനിത, വിദ്യ.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments