ബാങ്ക് ജീവനക്കാരുടെ സമരം: സംയുക്ത ട്രേഡ് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു


പട്ടിക്കാട്. കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഒക്ടോബർ 22ലെ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും പാണഞ്ചേരിയിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.പട്ടിക്കാട് കാത്തലിക് സിറിയൻ ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ. സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട്‌ കെ.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സജി താന്നിക്കൽ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക നിയമനം നിർത്തലാക്കുക എന്നീ
 
ആവശ്യങ്ങളുന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ ഒക്ടോബർ 20,21,22 തിയതികളിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദേശീയ തലത്തിൽ ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ ഒക്ടോബർ 22ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കേരളത്തിലെ 24 ട്രേഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ ധർണ്ണയിൽ എഐടിയുസി ജില്ല കൗൺസിൽ അംഗം കെ.എ അബൂബക്കർ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയംഗം ടി.ടി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും, പ്രവർത്തകരും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments