സംയോജിത ശിശു വികസന പദ്ധതിയുടെ 46-ാം വാർഷികം ആഘോഷിച്ചു

ഐസിഡിഎസ് വാർഷികാഘോഷത്തിന്റെ ഭാഗമായി അങ്കണവാടികളിൽ കുട്ടികൾക്ക് തയ്യാറാക്കി നൽകാവുന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചപ്പോൾ 

പട്ടിക്കാട്. സംസ്ഥാന തലത്തിൽ ഇന്ന് സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ സി ഡി എസ്) 46-ാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ  ഐസിഡിഎസ് സേവനങ്ങളുടെയും പദ്ധതികളുടെയും പ്രദർശനം നടത്തിയിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി  രവീന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്തംഗങ്ങളായ ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ്, ഷീല അലക്‌സ്, എം.ജെ അനീഷ്, കെ.എസ് സ്വപ്‌ന, അജിത മോഹൻദാസ്, ആരിഫ റാഫി, ഐസിഡിഎസ് സൂപ്പർവൈസർമാരായ രമ്യ മോൾ, വി.ഐശ്വര്യ എന്നിവർ പങ്കെടുത്തു. 


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments