ഇന്ന് ലോക മുട്ട ദിനം : മണിയൻകിണറിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

 


വാണിയംപാറ.
വർഷം തോറും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ഇന്റർനാഷണൽ എഗ്ഗ് കമ്മീഷൻ ലോക മുട്ട ദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ആദിവാസി കോളനിയിൽ  ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തൃശ്ശൂർ ജില്ല യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ ലോക മുട്ട ദിനാഘോഷം സംഘടിപ്പിച്ചു. മുട്ടയുടെ ഉൽപാദനം, ആഹാരത്തിൽ അത് ഉൾപ്പെടുത്തുന്നതു വഴി ലഭിക്കുന്ന പോഷക മൂല്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണവും നടന്നു. മണിയൻകിണർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് പിപി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളനിയിലെ 65 കുടുംബങ്ങൾക്ക് 30 നാടൻ  കോഴി മുട്ടകൾ വീതം സൗജന്യമായി വിതരണം ചെയ്തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഡോ. കെ ഗിരീശൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ, വാർഡ് മെമ്പർ  സുബൈദ അബൂബക്കർ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. എം.കെ പ്രദീപ്കുമാർ,  തൃശ്ശൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി സുരജ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ ട്രഷറർ ഡോ. ടി.എസ് രജിത, ജില്ലാ സെക്രട്ടറി ഡോ. പ്രിയ, സനൽ വാണിയംപാറ,  ഊരുമൂപ്പൻ കുട്ടൻ എന്നിവർ പ്രസംഗിച്ചു. 1996 മുതലാണ് ആഗോളതലത്തിൽ മുട്ട ദിനാചരണത്തിന് തുടക്കമായത്.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments