വഴുക്കുംപാറ. കുതിരാൻ തുരങ്കം കടന്നുവരുന്ന ആറുവരിപ്പാത വഴുക്കുംപാറയിലേക്ക് എത്തുന്നത് 9 മീറ്റർ ഉയരത്തിൽ നിന്ന്. തുരങ്കത്തിൽ നിന്നും നേരെ വഴുക്കുംപാറ സെന്ററിൽ ചെന്നു ചേരുന്ന തരത്തിലായിരിക്കും പുതിയ പാതയുടെ നിർമ്മാണം. ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ച് മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ റോഡ് നിർമ്മിക്കുക. നിലവിൽ തുരങ്കത്തിന് മുന്നിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകുന്ന റോഡ് ഇതിനായി നീക്കം ചെയ്യും. പാതയുടെ തെക്കുഭാഗത്ത് കോൺക്രീറ്റ് ഭിത്തികൾ ഉയർന്നു തുടങ്ങി. വടക്കുഭാഗത്ത് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്തു നീക്കുന്നതുൾപ്പെടെയുള്ള പണികളും തുടങ്ങിയിട്ടുണ്ട്. ഈ പാതയ്ക്കു കുറുകെ വഴുക്കുംപാറ അടിപ്പാതയുടെ നിർമ്മാണവും നടന്നുവരുന്നുണ്ട്.
പാണഞ്ചേരി പഞ്ചായത്തിൽ നിർദ്ദിഷ്ട മലയോര ഹൈവേയുടെ റൂട്ട് ഈ വഴി പുനർനിശ്ചയിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാണ്. അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുന്നത് മലയോര ഹൈവേ വികസനത്തിന് കൂടുതൽ ഗുണകരമാകും.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments