അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പോളിടെക്‌നിക്കുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ

തൃശൂർ ജില്ലയിലെ വിവിധ പോളിടെക്‌നിക്കുകളിലേയ്ക്ക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകളും, ഫീസും സഹിതം തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ സ്‌പോട്ട് അഡ്മിഷനായി ഹാജരാകണം. ഒക്ടോബർ 11,12,13 തീയതികളിലായാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്. വിദ്യാർത്ഥികൾ റാങ്കടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള സമയക്രമത്തിലായിരിക്കണം സ്‌പോട്ട് അഡ്മിഷനായി എത്തേണ്ടത്. വിശദ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് 
സന്ദർശിക്കുക. ഫോൺ : 9048685105, 9447581736

സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം
കേരള സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യൂറോ എൽഡിസി പ്രിലിമിനറി പരീക്ഷ വിജയിച്ചവർക്കായി സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം നടത്തുന്നു. ഒക്ടോബർ 18 മുതൽ നടത്തുന്ന പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യൂറോയുമായി ബന്ധപ്പെടുക. ഫോൺ : 9400636826, 9747209555

ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് നടത്തുന്നതിന് പ്രവൃത്തി പരിചയമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന് ശേഷം അഞ്ച് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിരം താമസക്കാരായിരിക്കണം. ഈ വിഭാഗക്കാർ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്രായ പരിധി 2440 വയസ്. വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ ഡ്രൈവിങ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജാതി സർട്ടിഫിക്കറ്റ് (പട്ടികവർഗക്കാർക്ക് മാത്രം ) എന്നിവയുടെ പകർപ്പുകൾ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ ഒക്ടോബർ 16ന് അഞ്ചു മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04802706100

ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷ പരിശീലനം

സംസ്ഥാന സർക്കാർ, നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'സ്‌റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം'' പദ്ധതി പ്രകാരം
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മത്സരപരീക്ഷ പരിശീലനം നൽകുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം  ജില്ലകളിലുള്ള
ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം. പി എസ് സി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ, വാട്ട്‌സ്ആപ്പ് നമ്പർ
എന്നീ രേഖകൾ ഒക്ടോബർ 13 ന് മുൻപായി rpeeekm.emp.lbr@kerala.gov.in
എന്ന ഇമെയിൽ ഐഡിയിൽ അയയ്ക്കണം. എറണാകുളം പ്രൊഫഷണൽ ആൻഡ് 
എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery







Post a Comment

0 Comments