പയ്യനം. ഭൂവികസന പ്രവർത്തനങ്ങളിലും പരപിസ്ഥിതി പ്രവർത്തനങ്ങളിലും ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയരാവുകയാണ് പാണഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളായ വനിതകൾ. പയ്യനം വാർഡിലെ ആശാരിക്കാട് ഗ്രാമശ്രീ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നു നിർമ്മിച്ചത് 940 മീറ്റർ ജൈവവേലിയാണ്. ഇതിനു പുറമെ കല്ല് കയ്യാലകളുടെ നിർമ്മാണം, റബ്ബർ കൃഷിക്ക് തട്ട് തിരിക്കൽ തുടങ്ങിയ ഭൂവികസന പ്രവർത്തനങ്ങളിലും ഈ വനിതാ തൊഴിലാളികൾ അവരുടെ പ്രാഗത്ഭ്യം തെളിയിക്കുന്നു. മാറ്റ് മാരായ ടെസ്സി വർഗീസ്, വർക്കിംഗ് മാറ്റ് ലിബിയ ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ 40ഓളം തൊഴിലാളികൾ ആണ് വാർഡിലെ വിവിധ തൊഴിലുറപ്പു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments