കണ്ണാറയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

 
ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കണ്ണാറ. ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും വെള്ളാനിക്കര  സാമൂഹിക ആരോഗ്യ കേന്ദ്രവും ചേർന്ന് കണ്ണാറ വയോജന കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. 

വയോജനങ്ങൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്ന് 

വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ കെ.എസ് ജയന്തി അധ്യക്ഷത വഹിച്ചു. ഫിസിയോ തെറാപ്പിസ്റ്റ് സുജയ്,  ഡോക്ടർ ബിന്ദു, പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്‌സ് സിസ്റ്റർ നിമ്മി എന്നിവർ ക്ലാസ്സുകളെടുത്തു.ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയംഗം സോമൻ കൊളപ്പാറ, വാർഡ് മെമ്പർ രേഷ്മ സജീഷ് എന്നിവർ നേതൃത്വം നൽകി. നാൽപതോളം വയോജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery







Post a Comment

0 Comments