പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാത വഴിയുള്ള ഗതാഗതം നിരോധിച്ചു

പട്ടിക്കാട്. അടിപ്പാതയുടെ കോൺക്രീറ്റിംഗ് പണികൾ ആരംഭിച്ചതിനാൽ പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അടിപ്പാതയ്ക്ക് മുകളിലൂടെയുള്ള കോൺക്രീറ്റ് റോഡിന്റെ  പണികൾക്കായി  ഇരുമ്പു തൂണുകളിൽ തട്ട് ഉറപ്പിക്കുന്ന പണികൾ ഏതാണ്ട് പൂർത്തിയായി. അതുകൊണ്ട് പീച്ചി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് പട്ടിക്കാട് ഭാഗത്തേയ്ക്ക് തിരിയുന്നതിന് ജങ്ഷനിൽ നിന്ന് അൽപം കൂടി മുന്നോട്ടു മാറി ക്രോസ്സിംഗ് ഉണ്ട്. തൃശൂർ ഭാഗത്തു നിന്നോ പട്ടിക്കാട് ബസാർ റോഡിൽ നിന്നോ പീച്ചി ഭാഗത്തേയ്ക്ക പോകേണ്ട വാഹനങ്ങൾക്ക് പട്ടിക്കാട് ഹൈവേ ജങ്ഷനിലെ അടിപ്പാതയിലൂടെയും കടന്നുപോകാം. ഇവിടെ അടിപ്പാതയ്ക്ക് മുകളിലെ റോഡിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. പീച്ചി ഭാഗത്തേയ്ക്കു പോകേണ്ട ചെറുവാഹനങ്ങൾക്ക് പട്ടിക്കാട് ഫൊറോന പള്ളിക്ക് മുന്നിലൂടെ എടപ്പലത്തു ചെന്ന് 

പീച്ചി റോഡിലേക്ക് പ്രവേശിക്കാം. ഇനി എത്രയും വേഗം അടിപ്പാതയുടെ പണികൾ സമയബന്ധിതമായി പൂർത്തികരിക്കുകയാണ് വേണ്ടത്. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയുടെ പണികൾ പൂർത്തിയായാലുടൻ പട്ടിക്കാട് ഹൈവേ ജങ്ഷനിലെ അടിപ്പാത റോഡിന്റെ കോൺക്രീറ്റിംഗ് നടത്തണം.  നിലവിലുള്ള കുഴിയും വെള്ളക്കെട്ടും ഒഴിവായി സുഗമമായി വാഹനങ്ങൾക്ക് കടന്നുപോകാനും സൗകര്യമാകും. എന്തായാലും അടിപ്പാത റോഡ് കോൺക്രീറ്റ് നടത്തണം.  അത് വൈകിപ്പിച്ചതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാം എന്നല്ലാതെ പ്രയോജനങ്ങളൊന്നുമില്ല. മണ്ണുത്തി സെന്ററിലെ അടിപ്പാത വർഷങ്ങളോളം കല്ലും കുഴിയുമായി കിടന്ന് ജനങ്ങളെ ദുരിതത്തിലാക്കിയത് എല്ലാവർക്കും അനുഭവമുള്ളതാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments