കണ്ണാറ. നവംബർ ഒന്നിന് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കണ്ണാറ എയുപി സ്‌കൂളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കളിമുറ്റം ഒരുക്കാം എന്ന പേരിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. വാർഡ് മെമ്പർ രേഷ്മ സജീഷ് ഉദ്ഘാടനം ചെയ്തു. 16,17 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ സംയുക്തമായാണ് സ്‌കൂളും പരിസരവും വൃത്തിയാക്കിയത്. മേറ്റുമാരായ ഭവാനി രാജൻ, ലത നൗദാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments