കർഷക ഹത്യയിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രകടനം നടത്തി


മണ്ണുത്തി.
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ കർഷകഹത്യയിലും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് മണ്ണുത്തിയിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു പരിപാടി ബ്ലോക്ക് പ്രസിഡണ്ട് കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഹത്രാസിലെ പോലെ പ്രിയങ്ക ഗാന്ധിയുടെ യാത്ര സൃഷ്ടിക്കുന്ന തുടർച്ചകളും അതിന് പിന്നാലെ എത്തുന്ന ജനസഞ്ചയവും നേരിടാൻ കഴിയാത്ത ഭരണകൂട ഭീകരതയാണ് യോഗി ഭരണത്തിൽ നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.സി.അഭിലാഷ് പറഞ്ഞു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ ആവോക്കാരൻ, സി.കെ. ഫ്രാൻസിസ്, എ.വി.സുദർശൻ, വി.എം.സുലൈമാൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ഭാസ്‌കർ കെ മാധവ്, പി.ബി.ബിജു, രഞ്ചിത്ത് ചന്ദ്രൻ, മിന്റോ സി ആന്റോ, പ്രിൻസ് കാഞ്ഞിരത്തിങ്കൽ, വിപിൻ ഇ ആർ, ജയദേവൻ, സഞ്ജു വർഗ്ഗീസ്, ജോയ് കെ ജി, ബേബി പി എഫ് എന്നിവർ നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments