പട്ടിക്കാട്. ഉത്തർ പ്രദേശിലെ ലഖിംപുർ ഖേരിയിൽ സമരം നടത്തുകയായിരുന്ന കർഷകർക്കിടിലേക്ക് കാർ ഓടിച്ചുകയറ്റി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ദേശ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പട്ടിക്കാട് സെന്ററിൽ ഇന്നു രാവിലെ ഏഴ് മണിക്ക് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സിഐടിയു മേഖല സെക്രട്ടറിയും കർഷകസംഘം മേഖല പ്രസിഡണ്ടുമായ പി വി സുദേവൻ സമരം ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ സമരത്തെ നേരിടുന്നത് കർഷകരെ കൊല ചെയ്തുകൊണ്ടാണെന്നും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി കർഷകർ വേണ്ടി സമരം ചെയ്യുമ്പോൾ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിറ്റു തുലയ്ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും സുദേവൻ കുറ്റപ്പെടുത്തി. സിഐടിയു പാണഞ്ചേരി മേഖലാ പ്രസിഡൻറ് ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. സിഐടിയു യൂണിറ്റ് പ്രസിഡണ്ട് പി.ജെ അജി, യൂണിറ്റ് ലീഡർ ബെന്നി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments