പട്ടിക്കാട്. മഴക്കെടുതി മൂലം കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ വ്യാപകമായ കൃഷിനാശമുണ്ടായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെക്കുംപാടം തമ്പുരാട്ടിപ്പറമ്പ് ഉൾപ്പെടെയുള്ള പാടശേഖരങ്ങളിൽ കർഷക കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ സമിതി സന്ദർശനം നടത്തി. അശാസ്ത്രീയമായ തടയണ നിർമ്മാണങ്ങൾ, കൾവർട്ട് നിർമ്മാണത്തിലെ അപാകതകൾ, ദേശിയപാതയോട് ചേർന്നുണ്ടായിരുന്ന നീർച്ചാലുകൾ മൂടിയത് എന്നിവ മൂലമാണ് വെള്ളക്കെട്ട് ഒഴിയുന്നതിന് കാലതാമസമെടുക്കുന്നതെന്ന് സമിതി വിലയിരുത്തി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
ബാബു തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ, പഞ്ചായത്ത് മെമ്പർ കെപി ചാക്കോച്ചൻ, ജിഫിൻ ജോയ്, ജയ്‌സൺ മണ്ടൻചിറ എന്നിവരാണ് സന്ദർഷക സംഘത്തിലുണ്ടായിരുന്നത്. കനത്ത മഴയിൽ വിളവ് നഷ്ടപ്പെട്ട നെൽ കർഷകർക്ക്, ഏക്കർ ഒന്നിന്, പതിനായിരം രൂപയെങ്കിലും അടിയന്തര ധനസഹായമായി നൽകണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി കെ.പി എൽദോസ്, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സി.വി ജോസ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനം നൽകി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള തിരുത്തൽ നിർദ്ദേശങ്ങൾ വാർഡ് തലത്തിൽ ചർച്ച ചെയ്ത് ഗ്രാമസഭകളിൽ അവതരിപ്പിക്കുമെന്നും അവ നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്നും കർഷക കോൺഗ്രസ് നേതൃത്വ സമിതി പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments