നായയെ തേടി ഉടമയെത്തി

 


പട്ടിക്കാട്. രാവിലെ പീച്ചി പോലീസ് സ്‌റ്റേഷൻ പരിസരത്തു  നിന്ന് കണ്ടെത്തിയ നായയെ തേടി അതിന്റെ ഉടമയെത്തി. പട്ടിക്കാട് ചാണോത്ത് വില്യംസ്പാലം സ്വദേശിനിയായ ശശികലയുടേതായിരുന്നു ഡാഷ് ഹണ്ട് ഇനത്തിൽ പെട്ട നായ. രാവിലെ പുറത്തേക്ക് അഴിച്ചുവിട്ടതിനുശേഷം വീട്ടുകാർ അമ്പലത്തിൽ പോയ സമയത്താണ് നായ പട്ടിക്കാട് എത്തിപ്പെട്ടത്. സ്‌റ്റേഷനിൽ വെച്ച് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ സനൽകുമാർ  നായയെ ഉടമയ്ക്ക് കൈമാറി.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments