മഴ പെയ്താലും ശാരദയ്ക്ക് ഇനി വീട്ടിൽ നനയാതെ കിടക്കാം; ഒരു കൈ സഹായവുമായി ജനമൈത്രി പോലീസ്

പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശാരദയുടെ വീട് ടാർപോളിൻ ഷീറ്റ് മേയാനുള്ള ഒരുക്കത്തിൽ 

വഴുക്കുംപാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  വഴുക്കുംപാറയിൽ താമസിക്കുന്ന കൂർച്ചാംവീട്ടിൽ ശാരദയ്ക്ക് ഇനി വീട് ചോർന്നൊലിക്കുമെന്ന പേടി വേണ്ട. പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശാരദയുടെ വീട് ടാർപോളിൻ ഷീറ്റ് മേഞ്ഞ് സുരക്ഷിതമാക്കി നൽകി.  അവിവാഹിതയായ 64 വയസ്സുള്ള ശാരദ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പഴയ ഓടിട്ട വീട് അറ്റകുറ്റപ്പണികൽ നടത്താൻ നിവൃത്തിയില്ലാത്തതുകൊണ്ട് പലയിടത്തും ദ്രവിച്ച് ഓടിളകി വലിയ ചോർച്ചയിലായിരുന്നു. കനത്ത മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയേണ്ട ഗതികേടിലായിരുന്നു ശാരദ. സഹായത്തിനായി ആശ്രയിക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല.  കഴിഞ്ഞ ദിവസം ഇതുവഴി വന്ന ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരാണ് ശാരദയുടെ ദുരവസ്ഥ കണ്ടത്. ഒരു താൽക്കാലിക പരിഹാരമെന്ന നിലയിൽ വീടിന്റെ മേൽക്കൂരയ്ക്കു മുകളിൽ ടാർപോളിൽ ഷീറ്റ് മേഞ്ഞ് നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു. പീച്ചി എസ്‌ഐ ജമേഷ്,  ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സനൽകുമാർ, ഫ്രിൻസൻ, ഫിലിപ്പുകുട്ടി എന്നിവർ നേതൃത്വം നൽകി.വാർഡ് മെമ്പർ കെ.പി ചാക്കോച്ചന്റെയും  നാട്ടുകാരുടെയും  സഹകരണത്തോടെ ഷീറ്റു മേയുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലാണ് പാണഞ്ചേരി പഞ്ചായത്തിൽ  ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments