തെക്കുംപാടം മയിലാട്ടുംപാറ പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി അനുവദിക്കണം ബിജെപി


പട്ടിക്കാട്. തൃശൂർ തെക്കുംപാടം മയിലാട്ടുംപാറ റൂട്ടിൽ  സ്വകാര്യ ബസുകൾ സർവ്വീസ് നടത്താത്ത സാഹചര്യത്തിൽ യാത്രാക്ലേശം പരിഹരിക്കാൻ താൽക്കാലികമായെങ്കിലും കെഎസ്ആർടിസി  സർവ്വീസ് അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്  ഈ റൂട്ടിൽ ഓടിയിരുന്ന  മൂന്ന് സ്വകാര്യ ബസുകളും ഓട്ടം നിർത്തിയത്. ഇതോടെ  തൃശൂർ നഗരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്ക്  ജോലിക്ക്  പോകുന്നവരും, ആശുപത്രിയിലേക്കും മറ്റ്  ആവശ്യങ്ങൾക്കും പോകേണ്ടവരും പ്രതിസന്ധിയിലായി. പട്ടിക്കാട് എത്തണമെങ്കിൽ വലിയ തുക ഓട്ടോ ചാർജ് കൊടുക്കേണ്ടിയും വരുന്നു. സ്‌കൂളുകൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക്  യാത്ര സൗകര്യം ഒരുക്കേണ്ടതും വളരെ പ്രധാനമാണ്. സ്വകാര്യ ബസ്സ് ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികളും അധികൃതർ സ്വീകരിക്കണം. നിലവിലുള്ള  യാത്രാ ക്ലേശത്തിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ കെഎസ്ആർടിസി സർവ്വീസ് അനുവദിക്കണമെന്ന്  ബിജെപി മയിലാട്ടുംപാറ വാർഡ് കമ്മിറ്റി  ആവശ്യപ്പെട്ടു .ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷാജി പീച്ചി, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത് മുട്ടത്ത്, മഹിളാ മോർച്ച പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ലേഖ ബിജു, ജയൻ കണ്ടംപുള്ളി, സനോജ് പാലംതല, ബിജു തെക്കുംപാടം, ജയൻ മഞ്ഞക്കുന്ന്, കെ.ആർ രഞ്ജിത്, രവീന്ദ്രൻ പതികാലായിൽ, സുഹാസ്  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments