പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് ഇനി ഇലക്ട്രിക് വേഗം കൈവരും. പഞ്ചായത്തിന്റെ ക്ലീൻ പാണഞ്ചേരി പ്രൊജക്ടിന്റെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മ സേനയുടെ മാലിന്യ നീക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി ഇ-ഓട്ടോ വാങ്ങി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ക്ലീൻ പാണഞ്ചേരി പ്രൊജക്ടിന്റെ ഭാഗമായി ഹരിത കർമ്മ സേനയുടെ രൂപീകരണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഇ-ഓട്ടോ ഒഴികെയുള്ള പ്രവർത്തനങ്ങൾ എന്നിവ കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കിയിരുന്നു. ഇതിനുവേണ്ടി സിഎഫ്‌സി ഫണ്ട്, സ്വച്ഛ് ഭാരത മിഷൻ ഫണ്ട് എന്നിവയിൽ നിന്നായി 25 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ഇ ഓട്ടോ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ സൈറ്റായ ജിഇഎം വഴി ടെൻഡർ ക്ഷണിച്ചിട്ടും ആരും ടെണ്ടറിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് ഈ സാമ്പത്തിക വർഷം പത്ര പരസ്യം നൽകി വീണ്ടും ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നിട്ടും ടെണ്ടറിൽ ആരും പങ്കെടുക്കാഞ്ഞതിനാൽ ഗ്രാമ പഞ്ചായത്തിന്റെ തീരുമാനപ്രകാരം 3,29,000 രൂപ ചെലവിൽ മഹീന്ദ്ര കമ്പനിയിൽ നിന്ന് നേരിട്ട് ഇ-ഓട്ടോ വാങ്ങുകയായിരുന്നുവെന്ന് നിർവഹണ ഉദ്യോഗസ്ഥനായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി വാസുദേവൻ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments