പീച്ചി. പാണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റ നേതൃത്വത്തിൽ നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി പീച്ചി വാർഡിലും തുടങ്ങി. പഞ്ചായത്തംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. വിത്തുകൾ വാങ്ങുന്നവർ നിർബന്ധമായി നട്ടുവളർത്തി വിളവെടുപ്പ് നടത്തി പദ്ധതി പൂർണമായും വിജയിപ്പിക്കണമെന്ന് ബാബു തോമസ് പറഞ്ഞു. പോഷക സമൃദ്ധവുമായ പച്ചക്കറികളും പഴവർഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്. ജില്ലാ കുടുംബശ്രീ മിഷൻ ഇത്തരം ഒരു പദ്ധതിക്ക് നേതൃത്വം
നൽകുന്നത്. ചുരുങ്ങിയത് 3 സെന്റ് മുതലുള്ള ഭൂമിയിൽ കൃഷികൾ ഇറക്കാവുന്നതാണ്. തക്കാളി, പാവൽ, ചീര, മഞ്ഞൾ,മല്ലി,പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും 5 ഇനം പച്ചക്കറികളും രണ്ട് ഇനം ഫലവൃക്ഷങ്ങളുമാണ് പദ്ധതിപ്രകാരം നട്ടു വളർത്തേണ്ടത്.വാർഡിൽ നട്ടുവളർത്തുന്ന തോട്ടത്തിന്റെ പരിചരണത്തിനായി വാർഡിൽ നിന്നു തന്നെ അഞ്ച് പേരെ തിരഞ്ഞെടുക്കും സി ഡി എസ് ചെയർപേഴ്‌സൻ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി ക്ലാസ്സെടുത്തു. വാഡിലെ സി ഡി എസ് മെമ്പർ സുപ്രിയ കൃഷ്ണൻകുട്ടി, എ.ഡി.എസ് ജിൻസി ബെന്നി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments