പീച്ചി. പാണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ നേതൃത്വത്തിൽ നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് മയിലാട്ടുംപാറവാർഡിലും തുടക്കമായി. വാർഡ്‌മെമ്പർ സ്വപ്‌ന രാധാക#ഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. പോഷക സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഗ്രി ന്യൂട്രി ഗാർഡൻ റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി ക്ലാസ്സെടുത്തു. സിഡിഎസ് അനുപമ അനിൽകുമാർ, എഡിഎസ് അംഗങ്ങളായ രാജമ്മ പുരുഷോത്തമൻ, സെമിയ ബിനു എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments