വന്യജീവി സാന്നിധ്യം കൂടുതലുള്ള മേഖലകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചു


വാണിയമ്പാറ. പീച്ചി  വാഴാനി വന്യജീവി സങ്കേതത്തിലെ വാണിയമ്പാറ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ  വന്യജീവി സാന്നിധ്യം കൂടുതൽ അനുഭവപ്പെടുന്ന മേഖലകളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചു.  ഈ പ്രദേശങ്ങളിൽ വന്യജീവികൾ മൂലം ഉണ്ടായേക്കാവുന്ന അപകട സാധ്യത കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ രമേഷ് ഉദ്ഘാടനം ചെയ്തു. പീച്ചി  വാഴാനി വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ എം.എ അനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീല അലക്‌സ്, വാണിയമ്പാറ ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു. വനം വകുപ്പ് ജീവനക്കാർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments