കേരള മഹിളാ സംഘം പാണഞ്ചേരി മേഖലാ കൺവെൻഷൻ നടത്തി

കേരള മഹിളാ സംഘം  പാണഞ്ചേരി മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ റോസിലി സംസാരിക്കുന്നു 

പട്ടിക്കാട്. നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ റോസിലി പറഞ്ഞു. ദേശീയ മഹിളാ ഫെഡറേഷന്റെ ഭാഗമായ കേരള മഹിളാ സംഘം  പാണഞ്ചേരി മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മോദി സർക്കാരിന്റെ ഭരണം സ്ത്രീകൾ അടുക്കളയിൽ കയറാൻ ഭയപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചതെന്നും അവർ പറഞ്ഞു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അജിതാ വിജയൻ. സുജാത പുരുഷോത്തമൻ, സുബൈദ. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ. പി ഡി റെജി. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ എന്നിവരും  പങ്കെടുത്തു. പുതിയ ഭാരവാഹികളായി പാണഞ്ചേരി മേഖലാ കമ്മിറ്റി അംഗങ്ങളായി ലളിത (സെക്രട്ടറി), സുബൈദ (പ്രസിഡന്റ്), ശാന്ത (ജോ. സെക്രട്ടറി), ഓമന (വൈസ് പ്രസിഡന്റ്) കമ്മറ്റി. സുധ ചെമ്പൂത്ര, സാവത്രി ഷൈജു. ഇന്ദിര, അനിതാ വിനോദ് ഷീജ (കമ്മിറ്റിയംഗങ്ങൾ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments