പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിലെ സർവ്വീസ് റോഡിലെ കുഴികൾ ഇന്നും അടച്ചു. ജി എസ്ബി മെറ്റീരിയൽ ഉപയോഗിച്ചാണ് കുഴികൾ അടയ്ക്കുന്നത്. പീച്ചി റോഡ് ജങ്ഷനോടു ചേർന്നുള്ള സർവ്വീസ് റോഡിലെ വലിയ കുഴികളാണ് ഇപ്പോൾ അടയ്ക്കുന്നത്. ഇന്ന് മഴ മാറിനിന്നതുകൊണ്ട് കുറേക്കൂടി ഫലപ്രദമായി കുഴികൾ അടയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിഎസ്ബി മെറ്റീരിയൽ ഇട്ട് അടച്ചതിനു മുകളിൽ കൂടി ടാറിംഗ് നടത്തിയെങ്കിലേ കുഴി അടയ്ക്കൽ പൂർണ്ണമായി എന്ന് പറയാൻ കഴിയൂ. റോഡിലെ വെള്ളക്കെട്ടും വാഹനങ്ങൾ നിരന്തരമായി കടന്നുപോകുന്നതും മൂലം അടച്ച കുഴികളെല്ലാം പെട്ടെന്ന് തന്നെ തുറക്കുകയാണ് പതിവ്. തെക്കു ഭാഗത്തെ സർവ്വീസ് റോഡും ചെമ്പൂത്ര പെട്രോൾ പമ്പു മുതൽ ടികെആർ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയുടെ മെയിൻസ്ലാബ് കോൺക്രീറ്റിംഗിനുള്ള ഒരുക്കങ്ങളായി. ഇതുവഴി വാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നില്ല. പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈവേ ജങ്ഷനിലെ അടിപ്പാതയുടെ കോൺക്രീറ്റിംഗ് പൂർത്തിയായതിനാൽ വാഹനങ്ങൾക്ക് അതു വഴി കടന്നു പോകുന്നതിന് ഇപ്പോൾ തടസ്സമില്ല.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments