സി.എം.എഫ്.ആർ.ഐ. യിൽ യങ് പ്രൊഫഷണൽ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ശമ്പളം 25000 രൂപ. ഫിഷറീസ് സയൻസ്, ലൈഫ് സയൻസ് എന്നിവയിലേതെങ്കിലും ബിരുദമാണ് യോഗ്യത. മാരികൾച്ചർ ഫീൽഡ് അല്ലെങ്കിൽ ലാബ് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത് കോപ്പിയും mariculturedivision@gmail.com ലേക്ക് ഒക്ടോബർ 25ന് മുമ്പായി അയയ്ക്കണം വിവരങ്ങൾക്ക്: www.cmfri.org.in
കൊച്ചിൻ ഷിപ്പ്‌യാഡിൽ 70 എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്‌യാഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 70 ഒഴിവിൽ ഒരു വർഷം പരിശീലനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 27 വരെ.
മെക്കാനിക്കൽ (37) ഇലക്ട്രിക്കൽ (19) നേവൽ ആർക്കിടെക്ചർ (6) സിവിൽ (2) ഇലക്ട്രോണിക്‌സ് (2): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിങ് ബിരുദം
ഇൻഫർമേഷൻ ടെക്‌നോളജി (2): കമ്പ്യൂട്ടർ സയൻസ് / ഐടിയിൽ എൻജിനീയറിങ് ബിരുദം / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഐ ടി യിൽ പി ജി
ഹ്യൂമൻ റിസോഴ്‌സ് (2): ബിരുദം. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ പിജി / തത്തുല്യ ബിരുദം / തതുല്യ ഡിപ്ലോമ (എച്ച് ആർ സ്‌പെഷലൈസേഷൻ) അല്ലെങ്കിൽ എംഎസ്ഡബ്ല്യു
പ്രായപരിധി 27 വയസ്സ്. അർഹർക്ക് ഇളവ്. സ്‌റ്റൈപ്പൻഡ് 50000 രൂപ. ഒരു വർഷം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-140000 രൂപ ശമ്പളം നിരക്കിൽ അസിസ്റ്റൻറ് മാനേജർ E1 ഗ്രേഡിൽ പരിഗണിക്കും.
ഫീസ് 750 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടിക വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ഫീസില്ല. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക: www.cochinshipyard.in
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments