താമരവെള്ളച്ചാൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെന്റർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ താമരവെള്ളത്താൽ ആദിവാസി ഗ്രാമത്തിലെ കുട്ടികൾക്ക് പേപ്പർ പേനകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. കുട്ടികളിൽ മൊബൈൽ ഫോണുകളുടെ ദുരുപയോഗം വരുത്തുന്ന വിപത്തുകളെക്കുറിച്ച് ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മിനി സണ്ണി ക്ലാസ്സെടുത്തു. വൃക്ഷതൈകൾ നട്ടുവളർത്തുന്നതിനെക്കുറിച്ചുള്ള അവബോധം കുട്ടുകളിൽ വളർത്തുന്നതിനായി ഫോറസ്ട്രി കോളേജിലെ വിദ്യാർത്ഥികളായ സിവിൻ ഐസ്വര്യ എന്നിവർ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ അജിത മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. ഊരു മൂപ്പൻ എം.കെ സദാനന്ദൻ പ്രസംഗിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments