വനസൗന്ദര്യത്തിന്റെ കാഴ്ചയൊരുക്കി 'കാടകം' ചിത്രപ്രദർശനം

'കാടകം' ചിത്രപ്രദർശനം കാണുന്ന കളക്ടർ ഹരിത വി കുമാർ

തൃശൂർ. നീലക്കുറിഞ്ഞി പൂത്ത താഴ്‌വരകൾ, കൊമ്പ് കോർക്കുന്ന കരിവീരന്മാർ, കടുവയുടെ വന്യത തുടങ്ങി പക്ഷി ജീവിതങ്ങളും കാടിന്റെ സൂക്ഷ്മഭാവങ്ങളും ജൈവ വൈവിധ്യങ്ങളും തുടങ്ങി കാടും കാടിന്റെ കാവലാളുകളും പരസ്പരം കൈകോർക്കുന്ന, കാട് കാക്കുന്നവരുടെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത 30 ചിത്രങ്ങൾ ഉൾപ്പെടുത്തിയ കാടകം ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ഫോട്ടോഗ്രാഫർമാർ അല്ലാതെ കാട്ടിലെ വാച്ചർമാർ മുതൽ ഉദ്യോഗസ്ഥർ വരെ എടുത്ത ചിത്രങ്ങളാണിവ. വനം വന്യജീവി വകുപ്പിന് കീഴിലെ പീച്ചി വന്യജീവി വിഭാഗം നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് കേരള സാഹിത്യ അക്കാദമിയിൽ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ഒക്ടോബർ  11 വരെ ചിത്രപ്രദർശനം നീണ്ട് നിൽക്കും. ചിത്രപ്രദർശനം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായി. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു, ചാലക്കുടി ഡി ഫ്ഒ സംബുദ്ധ മജുംദാർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ, പ്രോഗ്രാം ക്യുറേറ്റർ പ്രവീൺ പി മോഹൻദാസ്, പീച്ചി അസി. വൈൽഡ് ലൈഫ് വാർഡൻ അനീഷ് തുടങ്ങിയവർ പങ്കെടുത്തു. 



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments