കണ്ണാറ. ഒക്ടോബർ 14, 15 തീയതികളിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്ന എഐവൈഎഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മേഖല കമ്മിറ്റികൾ ഇന്ന് ഇന്ന് പതാക ദിനം ആചരിക്കുകയാണ്. പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാറയിൽ വെച്ച് നടന്ന പരിപാടി പാർട്ടി പതാക ഉയർത്തി സിപിഐ തൃശ്ശൂർ ജില്ലാ അസി.സെക്രട്ടറി ടി ആർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ പാണഞ്ചേരിലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി എഐവൈഎഫിന്റെ പതാക ഉയർത്തി. എഐവൈഎഫ്‌നേതാവ് പ്രശാന്ത്കുമാർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി ഡി റെജി, വി.എ മൊയ്തീൻ, കെ എ അബൂബക്കർ, ഷിജോൺ പട്ടിക്കാട് എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments