പട്ടിക്കാട്. മഴയില്ലാത്ത സമയത്തുപോലും ചെളിക്കുഴിയായി മാറിയിരിക്കുകയാണ് ഹൈവേ ജങ്ഷന് സമീപത്തുള്ള സർവ്വീസ് റോഡ്. ഹൈവേ ജങ്ഷന് കിഴക്ക് ഭാഗത്തായി അടിപ്പാത റോഡ് തുടങ്ങുന്നിടത്ത് തൃശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് വലിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത നിലയിൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. സമീപത്തെ മലയിൽ നിന്നും ഒഴുകിയെത്തുന്ന നീരുറവയാണ് ഈ കുഴികളെ ചെളിക്കുഴിയാക്കി മാറ്റുന്നത്. ഇതുമൂലം വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്തതും അതുമൂലമുണ്ടാകുന്ന ബ്ലോക്കും ഇവിടെ പതിവാണ്. തൃശൂർ ഭാഗത്തേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഇവിടെ കുടുങ്ങി കിടക്കാറുള്ളത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. കുഴികൾ അടച്ച് ഒഴുകിയെത്തുന്ന വെള്ളം കാനയിലേയ്ക്ക്
കടത്തിവിട്ടാൽ തീരാവുന്ന പ്രശ്‌നങ്ങളേ ഈഭാഗത്തുള്ളു.
പാണഞ്ചേരിയിലെ സർവ്വീസ് റോഡുകളെക്കുറിച്ചുള്ള പരാതികൾ കേട്ടു തുടങ്ങിയിട്ട് നാളുകളായി. ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന 'കുഴിയടയ്ക്കൽ പ്രക്രിയ' അല്ലാതെ മറ്റൊന്നും ഹൈവേ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല. എന്നിട്ടും ഇതിനെതിരെ നടപടിയെടുക്കുവാൻ ബന്ധപ്പട്ട അധികൃതർ തയ്യാറാകാത്തതിലും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ ഹൈവേ അതോറിറ്റി തയ്യാറാകാത്തതിലും നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments