തീ പിടിച്ച് പെട്രോൾ വില; സംസ്ഥാന സർക്കാർ ഇടപെടണം


പട്ടിക്കാട്. പെട്രോളിന് തീപിടിക്കുന്നതിനേക്കാൾ  വേഗതയിലാണ് ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ കുതിച്ചുയരുന്നത്. സംസ്ഥാനത്ത് പെട്രോൾ വില 110 ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന്  109 രൂപ 45 പൈസയാണ്. ഡീസൽ വില 103 കടന്നു. തൃശ്ശൂരിൽ  107 രൂപ 5 പൈസ ആണ് പെട്രോൾ ലിറ്ററിന് വില.  ഡീസലിന് 101 രൂപ 75 പൈസയും .10 ദിവസം കൊണ്ട് 2 രൂപ 45 പൈസയുടെ വർധനവാണ് പെട്രോൾ വിലയിൽ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായി ഒരു ബന്ധവുമില്ലാതെ ഇന്ത്യയിൽ പെട്രോളിനും
 

ഡീസലിനും വില കുതിച്ചുയരുമ്പോൾ ഒന്നു പ്രതിഷേധിക്കാൻ പോലും ആരുമില്ലെന്നതാണ്  വാസ്തവം. പെട്രോൾവില  80 ഉം 85 ഉം ഒക്കെയായി ഉയർന്ന കാലത്ത് സകല പെട്രോൾ പമ്പുകൾക്ക് മുന്നിലും പ്രതിഷേധങ്ങളുടെ ബഹളമായിരുന്നു. ഊഴം വെച്ച്  ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും പേരിന് പ്രതിഷേധം സംഘടിപ്പിച്ചുവെന്നല്ലാതെ ഒന്നും സംഭവിച്ചില്ല.  വിലക്കയറ്റം കൊണ്ടും യാത്രക്കൂലി വർധനവു കൊണ്ടും ഈ മഹാമാരിക്കാലത്തും ജനങ്ങൾ നട്ടം തിരിയുമ്പോഴും മാധ്യമങ്ങളിൽ വാർത്തകൾ നിറയുമ്പോഴും ആർക്കും ഒരനക്കവുമില്ല.  സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്ന ജനാധിപത്യ സർക്കാരുകളും പെട്രോൾ കച്ചവടത്തിന്റെ നികുതി ലാഭം മാത്രം നോക്കിയിരിക്കുകയാണ്.  ഇനിയും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാൻ അമാന്തിച്ചുകൂടാ. ഈ അടിയന്തര സാഹചര്യത്തിൽ  കുറത്ത പക്ഷം പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയെങ്കിലും നിർത്താനുള്ള പ്രതിബദ്ധത സർക്കാർ കാണിക്കണം.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


 

Post a Comment

0 Comments