മരണക്കിണറുകളായി കോർപ്പറേഷൻ റോഡുകൾ; യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

തൃശൂർ നഗരത്തിലെ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഡഗ്രസ്സ് നടത്തിയ പ്രതിഷേധം

തൃശൂർ. നഗരത്തിലെ പ്രധാന റോഡുകളെല്ലാം പലയിടത്തും തകർന്നിരിക്കുകയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നതിന് പ്രധാനകാരണം റോഡിന്റെ തകർച്ചയാണ്. പുതിയപൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി നഗരത്തിലെ മിക്ക റോഡുകളും പൊളിച്ചിരുന്നു. എന്നാൽ അതിനുശേഷം റോഡുകൾ പഴയതുപോലെ സഞ്ചാരയോഗ്യമാക്കുന്നില്ല എന്നത് എല്ലാ കാലത്തും ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. അല്ലാത്ത റോഡുകളിലും കുഴികൾക്ക് ക്ഷാമമില്ല. ഗുണ നിലവാരമുള്ള റോഡുകൾ നിർമ്മിക്കുക എന്ന പരിഷ്‌കൃതമായ ഒരു റോഡ് വികസന നയം കോർപ്പറേഷന് അജ്ഞാതമാണ്. തിരക്കേറിയ ജൂബിലി മിഷൻ ഹോസ്പിറ്റൽ റോഡും  പടിഞ്ഞാറേ കോട്ട സെന്ററും കൃഷിയിറക്കാൻ പാകത്തിൽ  കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞിരിക്കുകയാണ്. സ്‌കൂളുകൾ തുറക്കുന്ന ഈ സമയത്ത് അപകടം ഒളിച്ചിരിക്കുന്ന  റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറേകോട്ട
 
സെന്ററിൽ യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതീകാത്മക പ്രതിഷേധം സംസ്ഥാന  ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. നഗര വികസനത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ റോഡുകളുടെ കാര്യത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ നാടിനെ ബഹുദൂരം പുറകിലോട്ട കൊണ്ടുപോവുകയാണ്. പരാതികളും പ്രതിഷേധങ്ങളും ഉയരുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള എന്തെങ്കിലും കാണിച്ച് തടിതപ്പുകയാണ് അധികൃതർ എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. ജില്ലാ സെക്രട്ടറി സുധീഷ് തട്ടിൽ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്  ജെൻസൻ ജോസ് കാക്കശ്ശേരി, അനീഷ് ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് തേറാട്ടിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സജീഷ് ഈച്ചരത്ത്, സനീഷ് കളപ്പുരയ്ക്കൽ, സുജിത് പി. എസ്, ജിൻസി പ്രീജോ, സുധീഷ് കെ. എസ്, വിഷ്ണു പ്രസാദ്, ശ്രീജിത് പൊട്ടായിൽ, വിഷ്ണു വിനോദ്, എബിമോൻ തോമസ്, മണ്ഡലം പ്രസിഡന്റ്മാരായ റിജോയ് ജോയ്‌സൻ, സുമേഷ് കെ. എൻ, സാജോ സണ്ണി, വൈശാഖ് കെ. എസ്, ലെമിൻ ബാബു, നിക്‌സൺ ചിറയത്ത് എന്നിവർ നേതൃത്വം നൽകി. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments