നിർമ്മല ടീച്ചറെ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പൊന്നാടയണിയിക്കുന്നു
പട്ടിക്കാട്. ഗാന്ധിജയന്തി ദിനത്തിൽ പീച്ചി വൈസ്മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ.എൽപി സ്കൂളിൽ നടത്തിയ ശുചീകരണ പ്രവത്തനങ്ങൾ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മൃതി സ്പോട്ട് ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഗാന്ധിജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ സമ്മാനിച്ചു. സ്കൂളിന് വേണ്ടി ശ്ലാഘനീയമായ
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിർമ്മല ടീച്ചറെ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ആനി ജോയ്, സുബൈദ അബൂബക്കർ, കെ.വി അനിത, പ്രധാനാധ്യാപിക നിർമല ടീച്ചർ, മറ്റ് അധ്യാപകർ, പിടി എ അംഗങ്ങൾ വൈസ്മെൻ ക്ലബ്ബ് മെമ്പർമാരായ പ്രവീൺ, ജെയിൻ റോയ്, സനോജ് എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments