കളിമുറ്റം ഒരുക്കാം പദ്ധതിയുടെ ഭാഗമായി പീച്ചി സ്കൂളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ
പീച്ചി. നവംബർ ഒന്നിന് സ്കൂളുകളിൽ ക്ലാസ് റൂം ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 2 മുതൽ 7 വരെയാണ് കളിമുറ്റം ഒരുക്കാം എന്ന പേരിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ. പീച്ചി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കെട്ടിടവും ഫർണിച്ചറുകളും പരിസരവും ആണ് സ്വീകരിക്കുന്നത് പിടിഎ യുടെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളും ഒക്കെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ന് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പ്രവർത്തകരുടെയും ബിജെപി, പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. നാളെ സി പി എമ്മിന്റേയും ഡിവൈഎഫ്ഐ പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


0 Comments