കാട്ടാനയിറങ്ങി വൈദ്യുതിവേലി തകർത്ത പ്രദേശം വാർഡ്‌മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ സന്ദർശിക്കുന്നു
പീച്ചി. മയിലാട്ടുംപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. ഇന്നലെ പുലർച്ച രണ്ടുമണിയോടെ കോച്ചേരി ജോണിയുടെ പറമ്പിലിറങ്ങിയ ആനക്കൂട്ടം കൃഷിനാശമുണ്ടാക്കി. നാല് ആനകളും കുട്ടികളുമുണ്ടായിരുന്നു എന്ന് ഫോറസ്റ്റ് വാച്ചർമാർ പറഞ്ഞു. കാട്ടാനയാക്രമണം തടയുന്നതിന് സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയും ആനകൾ തകർത്തു. ഫെൻസിംഗിന്റെ പാനലിലേക്ക് തെങ്ങ്
മറിച്ചിട്ട് പാനലും ബാറ്ററിയും തകർത്തു. വൈദ്യുതിവേലി ഉള്ള സ്ഥലങ്ങലിലും ഇപ്പോൾ ആനയിറങ്ങുന്നുണ്ട്. കാട്ടാനയെ ചെറുക്കുന്നതിൽ സോളാർ വൈദ്യുതിവേലികൾ എത്രമാത്രം ഫലപ്രദമാണ് എന്ന കാര്യത്തിൽ ഇപ്പോൾ ആശങ്ക ഉയരുന്നുണ്ട്. വനം വകുപ്പ് ഉദ്യാഗസ്ഥരെയും റവന്യൂ മന്ത്രിയേയും വിവരം ധരിപ്പിച്ചതായി ജോണി കോച്ചേരി പറഞ്ഞു. കാട്ടാനയാക്രമണം നടന്ന സ്ഥലം വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ സന്ദർശിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments