എൻ.ഐ കൃഷ്ണൻകുട്ടി നിര്യാതനായി

താമരവെള്ളച്ചാൽ. സിപിഐഎം മുൻ പീച്ചി ലോക്കൽ കമ്മിറ്റിയംഗവും മുൻ മന്ത്രി എ.സി മൊയ്തീന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന താമരവെള്ളച്ചാൽ നടുക്കോച്ചേരിയിൽ പരേതനായ കുഞ്ഞപ്പൻ മകൻ കൃഷ്ണൻകുട്ടി (56) നിര്യാതനായി. കാൻസർ ബാധിതനായി തിരവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തനായതിനുശേഷമാണ് അർബുദ ബാധയുണ്ടെന്ന് അറിഞ്ഞത്.  ഇന്ന് രാത്രിയോടെ മൃതദേഹം തിരുവനന്തപുരത്തുനിന്ന് താമരവെള്ളച്ചാലിലെ വസതിയിൽ എത്തിക്കും. നാളെ ഉച്ചയോടെ സംസ്‌കാരം നടക്കും.  സിപിഐഎം, വിലങ്ങന്നൂർ, താമരവെള്ളച്ചാൽ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പാണഞ്ചേരി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, താമരവെള്ളച്ചാൽ കോളനിയിലെ എസ് സി പ്രൊമോട്ടർ, പട്ടികജാതി ക്ഷേമ സമിതി എരിയ കമ്മിറ്റി സെക്രട്ടറി, ദേശാഭിമാനി പത്രത്തിന്റെ പ്രാദേശിക ലേഖകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.  അമ്മ: അമ്മിണി. ഭാര്യ: രാധ. മക്കൾ: രേഷ്മ, അരവിന്ദ്. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments