ഇന്ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ; കോൺഗ്രസ്സ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു

ഇന്ധിരാഗാന്ധിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു

പട്ടിക്കാട്. ഇന്ത്യയുടെ മുൻ പ്രധാന മന്ത്രിയും കോൺഗ്രസ്സിന്റെ ദേശീയ അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 37-ാം വാർഷിക ദിനമാണ് ഇന്ന്. ഒക്ടോബർ 31ന് രാജ്യവ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്ററിൽ  ഇന്ധിരാഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എം.കെ ശിവരാമൻ അനുസ്മരണ 

പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റോയ് കെ ദേവസ്സി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യ അതിഥിയായിരുന്നു. നേതാക്കളായ ശകുന്തള ഉണ്ണി കൃഷ്ണൻ, പ്രവീൺ രാജു, സജി താന്നിക്കൽ, ഷൈജു കുരിയൻ, കെ.പി ചാക്കോച്ചൻ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.  1984 ഒക്ടോബർ 31നാണ് സിഖുകാരായ തന്റെ അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നത്. ഭീകരവാദത്തിനെതിരെ അവർ സ്വീകരിച്ച നിലപാടുകൾക്കും ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടപടിക്കുമെതിരെയുമുള്ള തിരിച്ചടിയായിരുന്നു ഇന്ധിരാഗാന്ധിയുടെ വധം. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധി രാജ്യത്ത് നടപ്പാക്കിയ പല സാമ്പത്തിക നയങ്ങളും നടപടികളും ആധുനിക ഇന്ത്യയുടെ വികസനത്തിനുള്ള അടിത്തറ പാകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments