ഇന്ദിരാ ജ്യോതിപ്രയാണം വിലങ്ങന്നൂരിൽ നിന്ന് ആരംഭിച്ചപ്പോൾ
വിലങ്ങന്നൂർ. എല്ലാം തികഞ്ഞ ഒരു രാഷ്ട്രമാക്കി ഇന്ത്യയെ വളർത്തിയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺ്രസ്സിന് മാത്രമാണ് കഴിഞ്ഞിട്ടുള്ളത് എന്ന് മുൻഎംഎൽഎ എം.പി വിൻസന്റ് പറഞ്ഞു. ഇന്ദിരാഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ദിര ജ്യോതിപ്രയാണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വിൻസന്റ്. ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രമാക്കി വളർത്തിയെടുത്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്നും വിൻസന്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ്
പ്രസിഡണ്ട് കെ.സി അഭിലാഷ്, മണ്ഡലം പ്രസിഡണ്ട് റോയ് കെ ദേവസ്സി, ലീലാമ്മ തോമസ്, പ്രവീൺ രാജു, ബ്ലെസ്സൻ വർഗ്ഗീസ് തുടങ്ങി കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും മറ്റ് പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. രാവിലെ 8.30ന് വിലങ്ങന്നൂരിൽ നിന്നും ആരംഭിച്ച ജ്യോതി പ്രയാണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് നടത്തറയിൽ സമാപിക്കും. സമാപന സമ്മേളനം കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് അധ്യക്ഷത വഹിക്കും.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments