എസ്എൻ കോളേജിന്റെ ചങ്ങാലിക്കോടൻ ഇനി ഖത്തറിലേക്ക്


വഴുക്കുംപാറ. കോളേജ് ക്യാമ്പസിൽ കൃഷി ചെയ്ത് വിളവെടുത്ത ചങ്ങാലിക്കോടൻ കടൽ കടക്കാൻ ഒരുങ്ങുന്നു. വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ക്യാമ്പസിൽ ജൈവ കൃഷി രീതിയിൽ നടത്തിയ വാഴകൃഷി  വിളവെടുത്ത  5 ടൺ നേന്ത്രക്കായകളാണ് ഖത്തറിലേക്ക് കയറ്റി അയക്കുന്നത്. ക്യാമ്പസ്സിൽ വെച്ചു തന്നെ അന്തർദേശീയ നിലവാരത്തിൽ പാക്ക് ചെയ്ത് ശീതീകരിച്ച കണ്ടെയ്‌നറുകളിലാക്കിയാണ് കയറ്റുമതി.  ഇംപീരിയൽ ഫുഡ്‌സ് ആന്റ് എക്‌സ്‌പോർട്ട് കമ്പനിയാണ് കയറ്റുമതിക്കാർ. ഒക്ടോബർ 3 ഞായറാഴ്ച്ച നടന്ന ക്യാമ്പസ്സിൽ വെച്ചു നടന്ന ചടങ്ങിൽ റവന്യൂവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ  കർഷകൻ രാജൻ കറുകയിലിന്റെയും ഇംപീരിയൽ ഫുഡ്‌സ് ആന്റ് എക്‌സ്‌പോർട്ട് മാനേജിംഗ് ഡയറക്ടർ പി.എ ഇബാഹിമിന്റെയും സാന്നിധ്യത്തിൽ കയറ്റുമതിക്ക് തുടക്കം കുറിച്ചു. ലോക്ക്‌ഡൌൺ കാലത്ത് മുഖ്യമന്ത്രിയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുവേണ്ടി തരിശു ഭൂമിയിൽ കൃഷിചെയ്യുന്ന ഹരിത മിഷന്റെ പദ്ധതി പ്രകാരമാണ് കോളേജ് ക്യാമ്പസ്സിൽ കൃഷി നടത്തിയത്. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കഴിഞ്ഞ വർഷം നവംബറിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്ന അഡ്വ. വി.എസ്. സുനിൽകുമാറാണ് നിർവഹിച്ചത്. നേന്ത്രവാഴക്കുലകൾ വിളവെടുപ്പിന്  പാകമായപ്പോൾ തദ്ദേശ വിപണിയിൽ വിലയിടിവ് തിരിച്ചടിയായി. തുടർന്ന് മറ്റു വിപണികൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ  ഭാഗമായാണ് ഖത്തറിലേക്ക് കയറ്റി അയക്കുന്നതിനുള്ള ഓർഡർ ലഭിച്ചത്. കർഷകശ്രീ അവാർഡ് ജേതാവ് ചുവന്നമണ്ണ് സ്വദേശി  രാജൻ കറുകയിലിന്റെയും  വിദ്യാർത്ഥികളുടെയും  പാണഞ്ചേരി കൃഷി ഓഫീസർ ടി.ആർ അഭിമന്യുവിന്റെയും സഹകരണത്തോടെയാണ് ക്യാമ്പസ്സിൽ കൃഷി യാഥാർത്ഥ്യമാക്കിയതെന്ന് പ്രിൻസിപ്പൽ ഡോ. എ സുരേന്ദ്രൻ പറഞ്ഞു. ചുവന്നമണ്ണ് വാർഡ് മെമ്പർ ബിജോയ് ജോസ്, ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽവൈസ് പ്രിൻസിപ്പാൾ .കെ.ആർ. നീതു, പിആർഒ കെ.വി പ്രസാദ് എന്നിവരും പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments