വിലങ്ങന്നൂർ. ശ്രീ നാരായണ വിദ്യാനികേതൻ സ്‌കുൾ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. ഒബിസി മോർച്ച ഒല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മുട്ടത്ത് ഉദ്ഘാടനം ചെയ്തു. ബി ജെ പി പാണഞ്ചേരി പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, സ്‌കൂൾ ചെയർമാൻ ദാസമണി, മോഹനൻ അറയ്ക്കൽ, ജയൻ കണ്ടംമ്പുള്ളി, സജിഷ് പീച്ചി, ശിവരാജ് പി.ആർ, അനിഷ്പീച്ചി, കൃഷ്ണദാസ്, സുബില മനോജ്, സൗമ്യ അനിൽകുമാർ, ധ്വനി ഉത്തമൻ എന്നിവർ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി നടപ്പിലാക്കിവരുന്ന സേവാ സമർപ്പൺ അഭിയാനിൽ ഉൾപ്പെടുത്തി പാണഞ്ചേരി പഞ്ചായത്തിലെ 7 വിദ്യാലയങ്ങൾ ബി ജെ പി പ്രവർത്തകർ ശൂചീകരിക്കുന്നുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments