പട്ടിക്കാട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാടിന്റെ വികസനത്തിനും നന്മയ്ക്കും ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും അതിനായി ഉദ്യോഗസ്ഥരും തൊഴിലാളികളും പരിശ്രമിക്കണമെന്നും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാർഷിക കർമ്മ പദ്ധതി രൂപീകരിക്കുന്നതിനുള്ള ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂവികസന പ്രവർത്തികൾ, തരിശു ഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ, ആസ്തികൾ സൃഷ്ടിക്കുന്ന ആട്ടിൻ കൂട്, തൊഴുത്ത് കോഴിക്കൂടുകൾ തുടങ്ങി നാൽപതോളം പ്രവർത്തികളും പുതിയതായി കണ്ടെത്തുന്ന പ്രവർത്തികളും കൂടി ഉൾപെടുത്താൻ ഗ്രാമസഭ യോഗത്തിൽ തീരുമാനമായി. തൊഴിലുറപ്പ് പദ്ധതി ഓവർസിയർ നേഹ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, കെ വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്തംഗം ഷീല അലക്‌സ്, പഞ്ചായത്ത് സെക്രട്ടറി ജോൺ,മ റ്റു ജനപ്രതിനിധികൾ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments