കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

പട്ടിക്കാട്. വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച ത്രിദിന പണിമുടക്ക് ആരംഭിച്ചു. ബാങ്ക് ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പണഞ്ചേരി പഞ്ചായത്തിലെ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പട്ടിക്കാട് കാത്തലിക് സിറിയൻ ബാങ്കിനു മുന്നിൽ ഐക്യദാർഡ്യ സമരം നടത്തി. ഐഎൻടിയുസി മണ്ഡലം പ്രസിണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട് കെ.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ല കൗൺസിൽ അംഗം കെ.എ അബൂബക്കർ, ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സജി താന്നിക്കൽ, കെ.ജി ബൈജു (സിഐടിയു), ബ്രിജിത്ത്കുമാർ (ബാങ്ക് ജീവനക്കാരുടെ യൂണിയൻ പ്രതിനിധി), സി.എം ദാമോദരൻ, പി.ജി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, പ്രവർത്തകർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. റിസർവ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക നിയമനം നിർത്തലാക്കുക എന്നീആവശ്യങ്ങളുന്നയിച്ചാണ്  കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ ഒക്ടോബർ 20,21,22 തിയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.   ഈ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദേശീയ തലത്തിൽ ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ ഒക്ടോബർ 22ന് അഖിലേന്ത്യാ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ 24 ട്രേഡ് യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments