വാണിയമ്പാറയിൽ സിഎൻജിയുമായി വന്ന ലോറി അപകടത്തിൽ പെട്ടു


വാണിയമ്പാറ. തൃശ്ശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് സിഎൻജിയുമായി പോയിരുന്ന ലോറിയാണ് വാണിയമ്പാറ മേലെചുങ്കത്ത് വെച്ച് രാത്രി ഒമ്പതേ മുക്കാലോടെ അപകടത്തിൽപ്പെട്ടത്.  ഹൈവേയിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ ചെന്ന് ഇടിക്കുകയായിരുന്നു.  ചരക്കുലോറിയുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി പോയി തിരികെ വന്ന് ലോറിയിൽ കയറുന്ന സമയത്താണ് പുറകിൽ   സിഎൻജി കയറ്റി വന്ന ലോറി  ഇടിച്ചത്.  അന്യസംസ്ഥാനക്കാരനായ  ഡ്രൈവർക്ക് പരുക്ക് സാരമുള്ളതല്ല. പ്രദേശത്ത് സർവീസ് റോഡ് ഇല്ലാത്തതാണ് അപകടത്തിന് പ്രധാനകാരണം. ദേശീയപാത  പൂർത്തിയായിട്ടുണ്ട്. എന്നാൽ 


എന്തെങ്കിലും ആവശ്യത്തിന് വാഹനങ്ങൾക്ക് നിർത്തിയിടണമെങ്കിൽ സർവ്വീസ് റോഡില്ലാത്തതു മൂലം ഹൈവേയിൽ തന്നെ നിർത്തേണ്ടി വരുന്നു. ഇത് അപകടത്തിന് ഇടയാക്കുന്നു. മാത്രമല്ല, കണ്ടെയ്നറുകൾ ഉൾപ്പെടെ നിരവധി ചരക്കുലോറികൾ ഇത്തരത്തിൽ ഹൈവേയിൽ  തന്നെ  പാർക്ക് ചെയ്യേണ്ടി വരികയാണ്.  അവശ്യ സൗകര്യങ്ങളുള്ള ലോറി പാർക്കിംഗ് ഏരിയകൾ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്.  ചരക്കു ലോറികളുടെ ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനോ, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കോ വേണ്ടി സുരക്ഷിതമായി ലോറികൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നു. ചുരുങ്ങിയ പക്ഷം സർവ്വീസ് റോഡുകളുടെ നിർമ്മാണമെങ്കിലും പൂർത്തീകരിക്കേണ്ടത് അത്യാവശ്യമാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments