വിലങ്ങന്നൂരിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി

വിലങ്ങന്നൂർ: കോൺഗ്രസ്സ് 14 ,15 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 152-ാമത് ജന്മദിനാഘോഷം വിലങ്ങന്നൂർ സെന്ററിൽ നടത്തി. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് റോയ് കെ ദേവസി  ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.കെ ശിവരാമൻ അധ്യക്ഷത വഹിച്ചു. 

മതത്തിന്റെ പേരിലുള്ള ഭിന്നതയല്ല മനുഷ്യത്വം ആണ് വലുത് എന്ന മഹാത്മാഗാന്ധിയുടെ തത്വം ഉൾകൊണ്ടു മുന്നോട്ടു പോകാൻ ഗാന്ധിജിയുടെ ഈ ജന്മദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു എന്ന് റോയ് കെ. ദേവസി പറഞ്ഞു.  വാർഡ് മെമ്പർ ഷൈജു കുരിയൻ, വിനോദ് തേനം പറമ്പിൽ , ബി.എസ് എഡിസൺ, ഷിബു പീറ്റർ, സജി താന്നിക്കൽ , പീച്ചി ബാങ്ക് ഡയറക്ടർമാരായ ലിസ്സി ജോൺസൺ, സൂസി തോമസ്, കൂടാതെ ലിസി മാത്യു, ഷാജി പീറ്റർ , കുമാരൻ കോഴിപ്പറമ്പിൽ , ജോസ് ചുങ്കത്ത് , ശരത് കുമാർ, കെ.സി ചാക്കോ ,സജി ആൻഡ്രൂസ്, സി.എൻസ്റ്റിനോ, അജോഷ് ഗർവ്വാസിസ്  എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments