പീച്ചിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു


പീച്ചി. കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്  ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ജീവിതം സ്നേഹത്തിന്റെ സന്ദേശമായി എല്ലാവരിലും പകരേണ്ട ഏറ്റവും പ്രസക്തമായ കാലഘട്ടമാണ് കടന്നുപോകുന്നതെന്നു  ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. പഞ്ചായത്ത് മെമ്പർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ദിവ്യകാരുണ്യ ഹൃദയ ആശ്രമം ഡയറക്ടർ ഫാ. ജോർജ് കണ്ണപ്ലാക്കൽ ഗാന്ധിജയന്തി ദിന സന്ദേശം നൽകി. കോവിഡ് കാലത്ത് നിസ്തുല സേവനം നൽകിയ ആശാവർക്കർമാരായ സന്ധ്യ ഷാജി, മേഴ്സി റാഫേൽ , ചന്ദ്രമതി ബാലചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, പഞ്ചായത്ത് മെമ്പർമാരായ സുശീല രാജൻ, സി.എസ്. ശ്രീജു ,  കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി. ജോസ് , മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രവീൺ രാജു കല്ലറയ്ക്കൽ,  നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിസൻ സണ്ണി, സജാദ് ഇബ്രാഹിം, ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ, വാർഡ് പ്രസിഡന്റ് സി.ഡി. ആന്റണി, ടി.എൽ. വർഗീസ് ,മണ്ഡലം വൈസ് പ്രസിഡൻറ് ടി.ബി. വിനോദ് ,  ,  സെക്രട്ടറിമാരായ സജി താണിക്കൽ , സജി ആൻഡ്രൂസ്, ജോസ് ചുങ്കത്ത്, കെ.വി. ജയചന്ദ്രൻ , ലൈജു, സണ്ണ അർജുൻ ലാൽ, ജോയൽ സാജു , അലക്സ് പാറപ്പുറം തൊഴിലുറപ്പ് തൊഴിലാളികൾ, ഡാം വർക്കേഴ്സ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments