വാണിയംപാറ. എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്ര പരിസരവും അങ്കണവാടി പരിസരവും ശുചീകരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സ്കൂളുകളും പൊതുയിടങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായുള്ള പാണഞ്ചേരി മേഖലയിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ നിർവഹിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.എ അബൂബക്കർ, എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡണ്ട് രമ്യ രാജേഷ്, എഐവൈഎഫ് മേഖലാ സെക്രട്ടറി എൽദോസ് പനംകുറ്റിയിൽ, പ്രസിഡന്റ് അശ്വിൻ പൂത്തോപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്,ദീപു, നിജു, അഫ്സൽ, രഞ്ജിത്ത്, വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments