മുതിർന്ന അംഗം പൊന്നൂട്ടി തങ്കപ്പനെ വാർഡ് മെമ്പർ രേഷ്മ സജീഷ് ആദരിക്കുന്നു
കണ്ണാറ. ഗാന്ധി ജയന്തി ദിനത്തിൽ വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ കൊലയാനക്കുഴി അങ്കണവാടി പരിസരവും റോഡും കാടു വെട്ടി തെളിച്ച് ശുചീകരിച്ചു. വാർഡ് മെമ്പർ രേഷ്മ സജീഷ് ഉദ്ഘാടനം ചെയ്തു. നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ ശുചീകരിക്കുന്ന കളിമുറ്റം ഒരുക്കാം എന്ന പദ്ധതിക്കും ഇന്ന് തുടക്കമായിരിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന, സ്കൂളങ്കണങ്ങളിൽ ഓടിക്കളിക്കുന്ന പഴയ നല്ല കാലം വീണ്ടും കടന്നുവരട്ടെ എന്ന് മെമ്പർ ആശംസിച്ചു. തൊഴിലുറപ്പു സംഘത്തിലെ മുതിർന്ന അംഗമായ പൊന്നൂട്ടി തങ്കപ്പനെ (71) മെമ്പർ പൊന്നാടയണിയിച്ച് ആദരിച്ചു. കോട്ടയത്തു വെച്ച് മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ട സംഭവം തങ്കപ്പൻ വലിയ വീട്ടിൽ അനുസ്മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ജെ ലിജോ, തൊഴിലുറപ്പ് മേറ്റുമാരായ ഭവാനി രാജൻ, ലത നൗദാഷ്, അനിത ശാലു, ആശ വർക്കർമാരായ രാധ വാസു, ലീലാമ്മ സണ്ണി, അങ്കണവാടി വർക്കർ സിന്ധു സുന്ദരൻ എന്നിവർ നേതൃത്വം നൽകി. മുഴുവൻ തൊഴിലുറപ്പു തൊഴിലാളികളും സ്വമേധയാ ശുചീകരണ പ്രവർത്തനത്തിന് തയ്യാറായി എത്തുകയായിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments